ദോഹ: 2026-ലെ (ഹിജ്റ 1446) വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസമെത്തിക്കുന്നതിനായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (QRCS) തങ്ങളുടെ വാർഷിക റമദാൻ കാമ്പയിൻ ആരംഭിച്ചു. റമദാൻ മാസത്തിൽ മാത്രം 3 ലക്ഷത്തിലധികം ആളുകൾക്കും, വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പദ്ധതികളിലൂടെ ലോകമെമ്പാടുമുള്ള ഏതാണ്ട് 6.7 ദശലക്ഷം ആളുകൾക്കും സഹായമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
ഖത്തർ ഉൾപ്പെടെയുള്ള 18 രാജ്യങ്ങളിലായി 3,01,535 പേർക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യും. ......
തനിക്കെതിരേ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന സൈബർ ആക്രമണങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് ശ്രീലക്ഷ്മി അറയ്ക്കൽ. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കുട്ടികൾക്ക് ട്യൂഷൻ എടുത്തും പഠിച്ചും കഠിനമായി പരിശ്രമിച്ചിട്ടുണ്ടെന്നും, അങ്ങനെയുള്ള ഒരാളെ വേശ്യയെന്ന് വിളിക്കുന്നത് അത്യന്തം വേദനാജനകമാണെന്നും ശ്രീലക്ഷ്മി പറഞ്ഞു. ......
റിപ്പോ നിരക്ക് 5.25 ശതമാനമായി നിലനിര്‍ത്തിക്കൊണ്ട് നിഷ്പക്ഷ നിലപാട് തുടരാനുള്ള ആര്‍ബിഐയുടെ തീരുമാനം, അനുകൂലമായ പണപ്പെരുപ്പ പ്രതീക്ഷയിലും സ്ഥിരതയുള്ള സാമ്പത്തിക വളര്‍ച്ചയിലും ആത്മവിശ്വാസം പ്രതിഫലിപ്പിക്കുന്നതാണ്. 2026 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ചയിലെ ഉയര്‍ന്ന പരിഷ്കരണവും, ബാങ്കുകളുടെ സിസ്റ്റം-ലെവല്‍ പാരാമീറ്ററുകള്‍ മികച്ചതായി തുടരുന്നു എന്ന ആര്‍ബിഐയുടെ വിലയിരുത്തലും, സുസ്ഥിരമായ സാമ്പത്തിക വികാസത്തെ പിന്തുണയ്ക്കാനുള്ള മേഖലയുടെ കഴിവിലുള്ള ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നു. ......
ലോകത്തിലുള്ള മിക്ക രാജ്യങ്ങളിലും ഇന്ത്യയിൽ നിർമ്മിക്കുന്ന സിനിമകളുടെ ചിത്രീകരണം നടന്നിട്ടുണ്ട്. എന്നാൽ അൻ്റാർട്ടിക്കയിൽ മാത്രം ഇതുവരെ ഒരു ഇന്ത്യൻ സിനിമയുടെ ചിത്രീകരണം നടന്നിട്ടില്ല എന്നാണ് പറയപ്പെടുന്നത്. ......
ലോക പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 131-മത് മഹായോഗം നാളെ മുതല്‍ 15-ാം തീയതി വരെ പമ്പാനദിയിലെ വിശാലമായ മാരാമണ്‍ മണല്‍പ്പുറത്ത് തയ്യാറാക്കിയ പന്തലില്‍ നടക്കും. നാളെ ഉച്ചയ്ക്ക് 2.30 ന് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ പരമാദ്ധ്യക്ഷനും മലങ്കരയുടെ 22-ാം മാര്‍ത്തോമ്മായുമായ ഡോ. ......
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണത്തിൽ അതീവ നിർണായകമായ വഴിത്തിരിവ്. യുഡിഎഫ് കൺവീനറും ആറ്റിങ്ങൽ എംപിയുമായ അടൂർ പ്രകാശിനെ ക്രൈംബ്രാഞ്ച് ഹെഡ്ക്വാർട്ടേഴ്സിൽ വെച്ച് പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്യുന്നു. ......
ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് ഡിമാറ്റ് അക്കൗണ്ട് വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി വാട്സ്ആപ്പ് ബാങ്കിംഗ് പ്ലാറ്റ്ഫോമിൽ പുതിയ സേവനങ്ങൾ അവതരിപ്പിച്ച് പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി). ബാങ്കിൻ്റെ വെരിഫൈഡ് വാട്സ്ആപ്പ് ചാനൽ വഴി സുരക്ഷിതമായി ഡിമാറ്റ് സ്റ്റേറ്റ്മെന്റുകൾ, ഇടപാട് വിവരങ്ങൾ, കുടിശ്ശികയുള്ള ചാർജുകൾ, ബില്ലിംഗ് വിശദാംശങ്ങൾ എന്നിവ ഇനി മുതൽ ഉപഭോക്താക്കൾക്ക് പരിശോധിക്കാം. ......
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്യുന്നു. പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നത്. ......
ബ്രിസ്ബെൻ: ബ്രിസ്ബെനിലെ രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും വേൾഡ് മലയാളി കൗൺസിൽ ബ്രിസ്ബെൻ ചാപ്റ്റർ ചെയർമാനുമായ ഷാജി തേക്കനത്തിന്റെ ഭാര്യ സോണിയ ഷാജി(47) നിര്യാതയായി.
മഞ്ഞപ്ര സ്വദേശിനിയും കോളാട്ടുകുടി കുടുംബാംഗവുമാണ് സോണിയ. മഞ്ഞപ്ര വടക്കുംഭാഗത്ത്, ഫെഡറൽ ബാങ്ക് മുൻ ഉദ്യോഗസ്ഥനായ ചെറിയാൻ്റെ മകളും, പ്രശസ്ത നാടകകൃത്തും കലാകാരനുമായ
സുനിൽ കൊളട്ടുകുടി ചെറിയൻ,സ്മിത, സ്മാർട്ടിൻ എന്നിവരുടെ സഹോദരിയുമാണ്.
ക്വീന്‍സ്ലാന്‍ഡിലെ ആരോഗ്യ വകുപ്പിലെ സീനിയർ ഐ.റ്റി. ......
ദോഹ:സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന മൂന്നാമത് ലോക പ്രതിരോധ ശക്തി പ്രദർശനത്തിൽ (WDS 2026) ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനൊരുങ്ങുന്നു. നാളെയും മറ്റന്നാളുമായി നടക്കുന്ന രാജ്യാന്തര മേളയിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തെ പ്രതിരോധ സഹമന്ത്രി സഞ്ജയ് സേഥ് നയിക്കും.400 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുങ്ങുന്ന പവലിയൻ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും.ടാങ്കുകൾ, ആർട്ടിലറി ഗൺ സംവിധാനങ്ങൾ, മിസൈലുകൾ, റഡാറുകൾ, സ്ഫോടകവസ്തുക്കൾഎന്നിവപ്രദർശിപ്പിക്കും.
ഇന്ത്യയുടെ തദ്ദേശീയമായ ഉൽപ്പാദന ശേഷി ആഗോള വിപണിയിൽ എത്തിക്കുക, സൗദി അറേബ്യയുമായുള്ള പ്രതിരോധ സഹകരണം ശക്തമാക്കുന്നതിനായി
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL), ഭാരത് ഡൈനാമിക്സ് (BDL), മ്യൂണിഷൻസ് ഇന്ത്യ തുടങ്ങിയ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളാണ്
പങ്കെടുക്കുന്നത്.മേളയുടെ ഭാഗമായി ഇന്ത്യയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ നടക്കും. ......